തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന സംഭാഷണം പുറത്ത്.യുവതിയും രാഹുലും തമ്മിലുളള സംഭാഷണത്തിന്റെ ഓഡിയോ ചാനലുകളില്‍ വന്നു.
ഗര്‍ഭം അലസിപ്പിക്കണമെന്നും വളര്‍ത്താന്‍ തയാറാവരുതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.എന്നാല്‍ കുഞ്ഞിന്റെ അച്ഛനാരെന്ന് താന്‍ പറഞ്ഞോളാം എന്നാണ് യുവതി പറയുന്നത്.
അതേസമയം, ഇന്നത്തെ കാലത്ത് ഇത്തരം സംഭാഷണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് രാഹുല്‍ മാങ്കൂട്ടം പ്രതികരിച്ചത്. ഈ ആരോപണമുന്നയിച്ച് പൊലീസില്‍ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.അങ്ങനെ വന്നാല്‍ നിയമപരമായി നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ ഉയര്‍ന്നതോടെ രാഹുലിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് രാഹുല്‍ മാങ്കൂട്ടം.
















