മൂവാറ്റുപുഴ : ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഏനാനല്ലൂർ തോട്ടഞ്ചേരി പുൽപ്പാറക്കുടിയിൽ വീട്ടിൽ അനന്തു ചന്ദ്രൻ (31) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 19 ന് ആണ് സംഭവം. മദ്യപാന ശീലവും മറ്റും ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. ചുറ്റിക കൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു.
ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ എസ്.ഐമാരായ വി.എ അസീസ്, അബ്ദുൾ റഹ്മാൻ, എ.എസ്.ഐ ജിമ്മോൻ ജോർജ്, സി പി ഒ മാരായ സനൽ വി.കുമാർ, അഫ്സൽ കോയ, റോബിൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
















