കൊച്ചി : സംവിധായകന്‍ നിസാര്‍ വിടവാങ്ങി. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.
കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ സംവിധായകനായി അരങ്ങേറിയത്.അടുത്ത വര്‍ഷം ദിലീപ്, പ്രേംകുമാര്‍ എന്നിവരെ നായകന്മാക്കി ‘ത്രീ മെന്‍ ആര്‍മി’ സംവിധാനം ചെയ്തു.
അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ് പേപ്പര്‍ ബോയ്, ഓട്ടോ ബ്രദേഴ്‌സ്, അപരന്മാര്‍ നഗരത്തില്‍, കായംകുളം കണാരന്‍, താളമേളം, ഡാന്‍സ്,ഡാന്‍സ്,ഡാന്‍സ്, മേരാം നാം ജോക്കര്‍, ആറു വിരലുകള്‍, ടൂ ഡേയ്‌സ് എന്നിങ്ങനെ ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2018 ല്‍ പുറത്തുവന്ന ‘ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍’ എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.
















