തിരുവനന്തപുരം : നേതാജി സുഭാഷ് ചന്ദ്ര ബോസിനെതിരെ പ്രചരിപ്പിച്ച അപകീർത്തികരമായ വ്യാജവിവരം തിരുത്താൻ കേരള സർക്കാരിനെ നിർബന്ധിതരാക്കി എബിവിപി. എബിവിപിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് തെറ്റുകൾ പിൻവലിച്ചു.
വിദ്യാർത്ഥികൾക്ക് വാസ്തവചരിത്രം തന്നെ ലഭിക്കണമെന്ന ഉറച്ച നിലപാടോടെയാണ് എബിവിപി ശക്തമായി രംഗത്ത് വന്നത്. സ്വാതന്ത്ര്യസമര നായകരുടെ മഹത്തായ ത്യാഗങ്ങളെ അപമാനിക്കുകയും, തെറ്റായ ധാരണ വളർത്തുകയും ചെയ്യുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ശക്തമായ ഇടപെടൽ തുടരുമെന്നും എബിവിപി വ്യക്തമാക്കി.
















