കലയുടെ ഈറ്റില്ലമായ തൃപ്പൂണിത്തുറയ്‌ക്ക് ഇത് സുവര്‍ണ്ണമുദ്ര. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി മീനാക്ഷി ജയന്‍ ഷാങ്ഹായ് ചലച്ചിത്ര മേളയുടെ ഏഷ്യാ ന്യൂ ടാലന്റ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗോള്‍ബറ്റ് അവാര്‍ഡ് നേടി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. വിക്ടോറിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഈ വിജയം നേടിയത്.
അവാര്‍ഡ് നേടി എന്നതിനേക്കാള്‍ തനിക്ക് ജീവിത്തില്‍ ലഭിക്കില്ല എന്നു കരുതപ്പെട്ട പല അനുഭവങ്ങളിലൂടെ കടന്നുപോയി എന്നതാണ് വിജയമായി കണക്കാക്കുന്നത്. ‘
‘എന്റെ കൈയിലേക്ക് മറുപടി പ്രസംഗത്തിനായി മൈക്ക് കൈമാറിയപ്പോഴാണ് ആ നേട്ടത്തിന്റെ സത്യാവസ്ഥയിലേക്ക് എത്തിയത്’ , എല്ലാ ശബ്ദവും നിലച്ച് ഹൃദയമിടിപ്പു മാത്രം.. അതാണ് ആ നിമിഷത്തിന്റെ പൂര്‍ണ്ണ നിശബ്ദതയ്‌ക്ക് തടസമുണ്ടാക്കിയത്. ഷാങ്ഹായ് എന്ന ഒരു വേദി മാത്രം മതി എന്ന ആഗ്രഹത്തോടെ ഇറങ്ങിത്തിരിച്ച മീനാക്ഷിക്ക് ഇത് അനിര്‍വചനീയമാണ്. വിക്ടോറിയ സിനിമയുടെ മുംബൈ സ്്ക്രീനിങ്ങിനു വേണ്ടിയാണ് ആദ്യമായി വിമാനത്തില്‍ കയറുന്നതു പോലും. ചൈനീസില്‍ തന്റെ പേരു വിളിക്കുമ്പോള്‍ പോലും അത് മനസിലാക്കാന്‍ സാധിക്കാതെ മൗനം പാലിച്ചിരുന്ന മീനാക്ഷിയെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
വിക്ടോറിയയ്‌ക്കു വേണ്ടി അങ്കമാലി ശൈലി സംസാരിക്കുന്ന നടിയെ ആണ് ആവശ്യം എന്നറിഞ്ഞപ്പോള്‍ അടുത്ത അധ്യായം അങ്കമാലി എന്നായിരുന്നു മീനാക്ഷിക്ക്. പിന്നീട് സിനിമയുടെ സംവിധായകയായ ശിവരഞ്ജിനിയുമായി സംസാരിച്ച് അങ്കമാലി സംസാരശൈലിയില്‍ പ്രാവീണ്യം നേടുകയായിരുന്നു.
തൃപ്പൂണിത്തുറയിലെ രസാ തീയേറ്ററില്‍ നാടകവും അഭിനയവും മീനാക്ഷി അഭ്യസിച്ചിരുന്നു. ചൈനീസ് കാണികള്‍ സിനിമയെ എങ്ങിനെ മനസിലാക്കും എന്നത് വിക്ടോറിയ സംഘത്തിന്റെ വലിയ സംശയമായിരുന്നു. ചൈനീസ് എന്ന വലിയ സംസ്‌ക്കാരത്തെ പഠിക്കുക എന്നതും പല സംസ്‌ക്കാരത്തിലുള്ള ആളുകളെ മനസിലാക്കുക എന്നതും അവാര്‍ഡിനേക്കാള്‍ വലിയ വിജയമായി മീനാക്ഷി കരുതുകയാണ്. കലയെ നാം സ്നേഹിച്ചല്‍ കല നമ്മേ എത്രത്തോളം സ്നേഹിക്കും എന്നതിന്റെ വലിയ ഉദാഹരണമാണ് ഈ കലാകാരി.












