ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഹിന്ദുക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ഇടത് ഗൂഢാലോനചയ്‌ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴങ്ങിയതിന് തെളിവാണ് ധര്‍മ്മസ്ഥലയിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച തീരുമാനമെന്ന് ബിജെപി. 13 സ്പോട്ടുകളും ശുചീകരണത്തൊഴിലാളി അപ്പോപ്പോള്‍ ചൂണ്ടിക്കാണിച്ച പുതിയ സ്പോട്ടുകളും ഉള്‍പ്പെടെ 17 സ്പോട്ടുകളില്‍ റഡാര്‍ സംവിധാനം ഉപയോഗിച്ച് ആഴത്തില്‍ കുഴിയെടുത്തിട്ടും കാര്യമായ ശവശരീരാവശിഷ്ടങ്ങളോ അസ്ഥിക്കൂടങ്ങളോ ലഭിക്കാതായതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചുതുടങ്ങിയത്. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലയിലേക്ക് മാര്‍ച്ച് നടത്തി.
ദ ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങളും ഇടത് സംഘടനകളും എന്‍ജിഒകളും ആണ് ധര്‍മ്മസ്ഥലയില്‍ മുന്‍പ് പ്രവര്‍ത്തിച്ച ശുചീകരണത്തൊഴിലാളിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് മുകളില്‍ ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണിക്കണമെന്ന് വലിയ സമ്മര്‍ദ്ദം ചെലുത്തിയത്. 100ല്‍ തുടങ്ങി ഒടുവിലൊടുവില്‍ 4000 സ്ത്രീകളുടെ ബലാത്സംഗം ചെയ്യപ്പെട്ട, പീഢിപ്പിക്കപ്പെട്ട ജഡങ്ങള്‍ ധര്‍മ്മസ്ഥലയിലെ പരിസരങ്ങളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് വരെ യൂട്യൂബര്‍മാര്‍ ആരോപിച്ചതോടെ ഈ വാര്‍ത്ത ഇന്ത്യയെങ്ങും മാധ്യമങ്ങളില്‍ തീ പോലെ പടര്‍ന്നു പിടിച്ചു. 13ാം നമ്പര്‍ സ്പോട്ടില്‍ 70 ജഡങ്ങള്‍ താന്‍ കുഴിച്ചിട്ടുണ്ടെന്ന ശുചീകരണത്തൊഴിലാളിയുടെ പ്രസ്താവനയുടെ പേരില്‍ കുഴിച്ചുനോക്കിയെങ്കിലും ഒന്നുംകിട്ടിയില്ല. ഇതോടെയാണ് ബിജെപി നേതാക്കള്‍ ശക്തമായി സമരരംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങല്‍ തമ്മില്‍ വലിയ തര്‍ക്കം ഉണ്ടായി.
എന്തായാലും ഇതുവരെയുള്ള അന്വേഷണത്തെക്കുറിച്ച് ആഗസ്ത് 18ന് കര്‍ണ്ണാടകയിലെ ആഭ്യന്തരമന്ത്രി ജി. പരമേശ്വര പരസ്യപ്രസ്താവന നടത്തും. ധര്‍മ്മസ്ഥല ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആരോപിച്ചിരുന്നു.
ധര്‍മ്മസ്ഥല ക്ഷേത്രത്തിന് ചുറ്റും നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട തൊഴിലാളി ഹിന്ദുവല്ലെന്ന് പറയുന്നു. ഇയാള്‍ ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയല്ല, ശുചീകരണപ്രവര്‍ത്തനങ്ങള്‍ പാട്ടത്തിനെടുത്ത വ്യക്തിയാണെന്ന് പറയുന്നു. പാവം പിടിച്ച ഒരാളയല്ല, ഭയമേതുമില്ലാതെ ഭീതിപരത്തുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്ന, കരുത്തുറ്റ ശരീരഘടനയുള്ള ഇയാള്‍ ആരാണെന്ന സംശയവും ഉയരുന്നുണ്ട്.
ബിജെപിയെ ക്ഷീണിപ്പിക്കാന്‍ കര്‍ണ്ണാടകയില്‍ ഇടത്-മുസ്ലിംമതമൗലികവാദ-എന്‍ജിഒ-ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘങ്ങള്‍
കര്‍ണ്ണാടകയില്‍ ഇസ്ലാമിക മതമൗലികവാദസംഘടനകളെപ്പോലെ തന്നെ ഇടത് എന്‍ജിഒ സംവിധാനങ്ങളും ശക്തിപ്പെട്ട് വരികയാണ്. ഇതിന് പുറമെ ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബികളും ശക്തമാണ്. ഈ മൂന്ന് സംവിധാനങ്ങളും കൈകോര്‍ത്ത് പിടിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ വഴങ്ങേണ്ടി വന്നത് എന്ന് പറയപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിച്ചതിന് പിന്നില്‍ ഈ മൂന്ന് ശക്തികളുടെയും കൈകോര്‍ത്ത് പിടിച്ചുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
















