പാലക്കാട്:ചാലിശേരിയില്‍ 21കാരി മരിച്ച നിലയില്‍.ചാലിശേരി കോട്ട റോഡ് ടിഎസ്‌കെ നഗറില്‍ പയ്യഴി വടക്കേക്കര ഹരിദാസിന്റെയും ബിന്ദുവിന്റെയും മകള്‍ ഹര്‍ഷയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്.
സംഭവത്തെതുടര്‍ന്ന് ചാലിശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
















