മാഞ്ചസ്റ്റർ: ബ്രിട്ടണിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (ജിഎംഎംഎച്ച്‌സി) യുടെ രാമായണ മാസാചരണം സമാപിച്ചു. കർക്കടകം ഒന്നിന് തുടങ്ങി 31 ദിവസം നീണ്ട ആഘോഷങ്ങൾ ബ്രൂമുഡ് ഹാളിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്. രാമനാമഘോഷങ്ങൾ നിറഞ്ഞ ആഘോഷ ദിനങ്ങൾ വിശ്വാസികൾക്ക് മറക്കാത്ത അനുഭവമാണ് നൽകിയത്. ഓരോ ദിവസവും ഓരോ കുടുംബാങ്ങളുടെ വീടുകളിലായിരുന്നു രാമായണ പാരായണം. ഡോ.സുകുമാർ കാനഡ കുട്ടികൾക്കായി ചിട്ടപ്പെടുത്തിയ ഇംഗ്ലീഷ് രാമായണം കുട്ടികൾ 30 ദിവസങ്ങളിൽ പരായണം ചെയ്തതത് ഈ വർഷത്തെ രാമായണ പാരായണത്തിന് മികവേറ്റി. കൂടുതൽ കുടുംബ പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ രാമായണ മാസാചരണം കൂടുതൽ ഭംഗിയായി. രാമായണപാരായണ സമാപനത്തിന് ശേഷം ശ്രീകൃഷ്ണജന്മാഷ്ടമി ഭക്തിപുരസരം ആഘോഷിച്ചു കൃഷ്ണ രാധാ വേഷം ധരിച്ച ബാലികാ ബാലൻമാരുടെ ശോഭായാത്ര, ഉറിയടി തുടങ്ങിയ പരിപാടികൾ നടത്തപ്പെട്ടു. ചിങ്ങപുലരിയുടെ പ്രത്യാശയോടെ രാമായണ മാസം പരിസമാപ്തിയായി.











