കോട്ടയം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഓമ്നി വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ മുണ്ടക്കയം മരുതുംമൂട്ടില്‍ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം.
മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം എതിരെവന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മധുര സ്വദേശികളായ രാസാക്കുട്ടി (34), ഹരിഹരന്‍ (27), മുരുകന്‍ ( 28), ഋഷിപത് (13), മുത്തുകൃഷ്ണന്‍ (25), തമിഴരശന്‍ (36) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരപരിക്കേറ്റ ഡ്രൈവര്‍ അളകറിനെ (35) തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
















