ആലപ്പുഴ: ചേര്‍ത്തല പുതിയകാവ് ശാസ്താങ്കലില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വയലാര്‍ മംഗലശ്ശേരി നികര്‍ത്തില്‍ വിഷ്ണുവിന്റെയും സൗമ്യയുടെയും മകന്‍ കണ്ടമംഗലം എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായിരുന്ന അഭിജിത്ത് (13) ആണ് മരിച്ചത്. വെള്ളിയാഴ്‌ച്ചയാണ് സംഭവം. ശാസ്താങ്കലിലെ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു അഭിജിത്ത്. ഇതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഉടന്‍ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു.















