തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ പവന് 1500 രൂപയിലധികമാണ് കുറഞ്ഞത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.
ആഗസ്റ്റ് എട്ടിന് സര്‍വകാല റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണവില കുറയുകയായിരുന്നു. അന്ന് 75,760 രൂപയായിരുന്നു പവന് നിരക്ക്. ഒരാഴ്ച കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് മുന്‍നിരക്കില്‍ നിന്ന് 10 രൂപ കുറഞ്ഞ് 9280 രൂപയിലെത്തി. ഏഴ് ദിവസം കൊണ്ട് 190 രൂപയാണ് ഗ്രാമിന് ഇടിഞ്ഞത്.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.















