തിരുവനന്തപുരം:ഭര്‍ത്താവ് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിക്കൊന്നു. നേമം കുരുട്ടുവിക്കട്ടുവിളയ്‌ക്ക് സമീപമാണ് കൊലപാതകം.ബിന്‍സിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതോടെ വഴക്കായി. വ്യാഴാഴ്ച രാവിലെ 11ന് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ബിന്‍സിയെ കണ്ടത്.
ഉടന്‍ തന്നെ ശാന്തിവിള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേമം പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
















