മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ ജീവിത പങ്കാളിയാകാൻ സാനിയ ചന്ദോക് . ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. .
പ്രശസ്ത വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ ചന്ദോക്. വിവാഹനിശ്ചയത്തെക്കുറിച്ച് ടെണ്ടുൽക്കർ കുടുംബമോ ഘായി കുടുംബമോ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.
ഇന്ത്യൻ ടീമിൽ ഇടം നേടാൻ ഏറെ നാളായി ശ്രമിക്കുന്ന അർജുൻ ടെണ്ടുൽക്കറിന് രഞ്ജി ടീം വിട്ടതിനുശേഷം ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായ അർജുന് 2024 ലെ ഐപിഎൽ ചില അവസരങ്ങൾ ലഭിച്ചു, എന്നാൽ ആ അവസരങ്ങളിൽ അർജുന് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ കഴിഞ്ഞില്ല. അതിനാൽ, മെഗാ ലേലത്തിന് മുമ്പ് ടീമിൽ നിന്ന് ഒഴിവാക്കി.













