കൊച്ചി:കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും യുവതിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വീട്ടില്‍ എത്തി. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനല്‍കിയെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു
യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.യുവതി മതം മാറാന്‍ ശാരീരിക മാനസിക പീഡനം ഇവര്‍ നടത്തിയെന്നു ആത്മഹത്യ കുറിപ്പിലുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്ന് സൂചനയുണ്ട്.
റമീസിന്റെ മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പെണ്‍കുട്ടി മര്‍ദ്ദനത്തിന് ഇരയായപ്പോള്‍ റമീസിന്റെ വീട്ടില്‍ ഉണ്ടായിരുന്ന ആളുകളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന റമീസിന്റെ സുഹൃത്തില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഇയാളെ കസ്റ്റഡിയിലെടുത്തേക്കും.റമീസിനെ കസ്റ്റഡിയില്‍ കിട്ടിയശേഷം വിശദമായ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനഫലം ഫലം കൂടി കിട്ടിയ ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.അതേ സമയം ലവ് ജിഹാദെന്ന വാദം കണ്ടില്ലെന്ന് നടിക്കുകയാണ് പൊലീസ്.















