മലപ്പുറം: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്.കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേ ഭാരതിന് നേരെയാണ് തിരൂര്‍ സ്റ്റേഷന് അടുത്ത് വെച്ച് കല്ലേറുണ്ടായത്.
ഇ7 കോച്ചിലെ 30 -ാം നമ്പര്‍ സീറ്റിലാണ് കല്ലേറുണ്ടായത്. ജനല്‍ ചില്ല് തകര്‍ന്നു.സീറ്റില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.
കല്ലേറിനെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് ആര്‍പിഎഫ് സംഘം ട്രെയിനില്‍ കയറി പരിശോധിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
















