പെരിയ: ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ആവേശമുയര്‍ത്തി തിരംഗ റാലി സംഘടിപ്പിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവന് മുന്നില്‍ നടന്ന പരിപാടിയില്‍ ദേശീയ പതാകയേന്തി നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്നത് ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രകടനമായി മാറി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍, ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡീനുമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി, ഡോ. ജില്ലി ജോണ്‍. ഡോ. പി. ശ്രീകുമാര്‍, ഡോ. ഗുജ്ജേട്ടി തിരുപ്പതി, ഡോ. എ. സദാനന്ദം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















