തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാന്റിനു മുന്നിലെ ഏറ്റുമുട്ടലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു.
ഇളമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു വിദ്യാര്‍ഥികളുടെ സംഘങ്ങള്‍ ഏറ്റുമുട്ടിയത്.
സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്വകാര്യ ബസ് സ്റ്റാന്റിനു മുന്നില്‍ ഇത്തരത്തിലുള്ള വിദ്യാര്‍ഥി സംഘര്‍ഷം ഇടയ്‌ക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
















