തിരുവനന്തപുരം: ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം അനധികൃതമായി താക്കോല്‍ കൈക്കലാക്കി മോര്‍ച്ചറി തുറന്ന് പുറത്തു നിന്നുള്ളവരെ കാണിച്ചുവെന്ന പരാതിയില്‍ ജീവക്കാരന് ഷോക്കോസ് നോട്ടീസ്. സിപിഎം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറിയായ സുരേഷ് കുമാറിന് (50) എതിരെയാണ് നടപടി.
കരിപ്പൂര്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടത്താനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സുരേഷ് കുമാര്‍ ഈ മൃതദേഹം ചിലര്‍ക്ക് മോര്‍ച്ചറി തുറന്നു കാണിച്ചു കൊടുക്കുകയായിരുന്നു. മോര്‍ച്ചറിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്ന സ്റ്റാഫ് അറിയാതെയാണ് താക്കോല്‍ കൈക്കലാക്കിയത്. ഇയാളെ സൂപ്രണ്ട് 15 ദിവസത്തേയ്‌ക്ക് ജോലിയില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടുമുണ്ട്.
















