തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കൊപ്ര ബിജു (രാജേഷ്) അറസ്റ്റില്‍. കുലശേഖരം കടയില്‍മുടുമ്പ് ദേവീക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും കാണിക്കയും സിസി ടിവി യുടെ ഡിവിആറും മൂന്ന് സ്വര്‍ണ പൊട്ടുകളും രണ്ട് മാലകളും 13000 രൂപയും കവര്‍ന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങാനൂര്‍ സ്വദേശിയായ രാജേഷ് പിടിയിലായത്. ഇതിനൊപ്പം ഇലിപ്പോടുള്ള വീട്ടില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തു.















