Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗിലേക്ക് പത്തരമാറ്റ് താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 06:35 am IST
in Football
ബെഞ്ചമിന്‍ സെസ്‌കോ, വിക്ടര്‍ ഗ്യോകെറസ്,
ഫ്‌ളോറിയന്‍ വിര്‍ട്‌സ്, റയാന്‍ ചെര്‍കി, മാത്യൂസ് കുഞ്ഞ,

ബെഞ്ചമിന്‍ സെസ്‌കോ, വിക്ടര്‍ ഗ്യോകെറസ്, ഫ്‌ളോറിയന്‍ വിര്‍ട്‌സ്, റയാന്‍ ചെര്‍കി, മാത്യൂസ് കുഞ്ഞ,

യൂറോപ്പിലെ ക്ലബ് ഫുട്‌ബോള്‍ പുതിയ സീസണ്‍ പോരാട്ടങ്ങള്‍ക്ക് കിക്കോഫാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ട്രാന്‍സ്ഫര്‍ വിന്‍ഡോകള്‍ ഇപ്പോഴും തുറന്നുതന്നെ. സര്‍പ്രൈസ് കൈമാറ്റങ്ങള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. അതിനേക്കാള്‍ കൂടുതല്‍ നടക്കാനിരിക്കുന്നു. ജൂണ്‍ 16ന് തുറന്ന വിന്‍ഡോ സെപ്റ്റംബര്‍ ഒന്നുവരെ നീളും. ഇതുവരെ പല മുന്‍നിര ക്ലബ്ബുകളും മുന്‍നിര താരങ്ങളെ തന്നെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ പതിവുപോലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളാണ് പണം എറിയുന്നതില്‍ മുന്‍പന്തിയില്‍. ഓഗസ്റ്റ് ഏഴ് വരെയുള്ള കണക്ക് പ്രകാരം 2.1 ബില്യണ്‍ പൗണ്ടാണ് താരങ്ങളെ വാങ്ങുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബുകള്‍ ചെലവാക്കിയിരിക്കുന്നത്. മറ്റ് പ്രധാന യൂറോപ്യന്‍ ക്ലബ്ബുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇംഗ്ലീഷ് ക്ലബ്ബുകള്‍. താരങ്ങളെ വാങ്ങുന്നതിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ തന്നെ. 269 മില്യണ്‍ പൗണ്ടാണ് താരങ്ങളെ ടീമിലെത്തിക്കുന്നതിനായി ലിവര്‍ ചെലവഴിച്ചിട്ടുള്ളത്. ലീഗിലെ ടോപ് സിക്‌സ് ടീമുകളായ ചെല്‍സി (212 മില്യണ്‍ പൗണ്ട്), ആഴ്‌സണല്‍ (137.5) , മാന്‍. യുണൈറ്റഡ് (133.5), മാന്‍. സിറ്റി (127), ടോട്ടനം ഹോട്‌സ്പര്‍ (122.5) എന്നീ ടീമുകള്‍ തന്നെയാണ് താരങ്ങളെ എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍. 101 മില്യണ്‍ മുടക്കി സണ്ടര്‍ലന്‍ഡും ഇത്തവണ കരുത്ത് കാട്ടി.

പ്രിമിയര്‍ ലീഗിലെത്തിയ സുപ്രധാന താരങ്ങള്‍

ബെഞ്ചമിന്‍ സെസ്‌കോ
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിറംമങ്ങുന്ന ചുവന്ന ചെകുത്താന്മാര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. മൂന്നു പ്രധാന താരങ്ങളെയാണ് ഇത്തവണ യുണൈറ്റഡ് പാളയത്തിലെത്തിച്ചത്. നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ബുണ്ടസ് ലീഗ ക്ലബ് ആര്‍ബി ലീപ്‌സിഗില്‍ നിന്ന് ബെഞ്ചമിന്‍ സെസ്‌കോയെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടെ മുന്നേറ്റനിരയില്‍ ബ്രസീലിയന്‍ താരം മാത്യൂസ് കുഞ്ഞ, ബ്രയാന്‍ എംബൗമോ എന്നിവര്‍ക്കൊപ്പം സെസ്‌ക കൂടിയെത്തും. ഇത് ചെകുത്താന്മാരുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നുറപ്പ്. 22കാരനായ സെസ്‌കോ കഴിഞ്ഞ സീസണില്‍ ലെപ്‌സിഗിനുവേണ്ടി 21 ഗോളുകള്‍ നേടിയിട്ടുണ്ട്.

വിക്ടര്‍ ഗ്യോകെറസ്
പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണില്‍നിന്ന് ആഴ്‌സണല്‍ നടത്തിയ ഉജ്വല നീക്കമായിരുന്നു വിക്ടര്‍ ഗ്യോഗെറസിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ തവമ വഴുതിപ്പോയ ലീഗ് കിരീടം സ്വന്തമാക്കുക എന്നതാണ് ആഴ്‌സണല്‍ ലക്ഷ്യംവയ്‌ക്കുന്നത്. മുമ്പ് ഇംഗ്ലീഷ് ക്ലബ്ബായ ബ്രൈറ്റണില്‍ കളിച്ച് പരിചയമുള്ള ഗ്യോകെറസ് കഴിഞ്ഞ സീസണില്‍ സ്‌പോര്‍ട്ടിങ്ങിനു വേണ്ടി അവിശ്വസനീയ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ 39ഉം അതിനു മുമ്പുള്ള സീസണില്‍ 29ഉം ഗോളുകളാണ് ഗ്യോകെറസ് അടിച്ചുകൂട്ടിയത്. മികച്ച സ്‌ട്രൈക്കറുടെ അഭാവം അലട്ടുന്ന ആഴ്‌സണലിന് ഗ്യോകെറസിന്റെ വരവ് ഗുണകരമാകും.

ഫ്‌ളോറിയന്‍ വിര്‍ട്‌സ്
ബയര്‍ ലെവര്‍കുസനില്‍ കഴിഞ്ഞ രണ്ടു സീസണുകളായി ത്രസിപ്പിച്ചിരുന്ന ഒരു കൡക്കാരനുണ്ടായിരുന്നു ഫ്‌ളോറിയന്‍ വിര്‍ട്‌സ്. ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ അവിഭാജ്യഘടകമായ ഈ മുന്നേറ്റനിരക്കാരനെ കഴിഞ്ഞ സീസണ്‍ മുതലേ ലിവര്‍പൂള്‍ നോട്ടമിട്ടിരുന്നു. എന്നാല്‍, ഡീല്‍ നടക്കുന്നത് ഇത്തവണയാണെന്നു മാത്രം. 22കാരനായ വിര്‍ട്‌സിനെ ഫോള്‍സ് 9 പൊസിഷനിലോ സെന്റര്‍ അറ്റാക്കിങ്ങിലോ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ലിവറിന്റെ ഏറ്റവും മികച്ച സൈനിങ്ങാണ് വിര്‍ട്‌സിനെ ടീമിലെത്തിച്ചതിലൂടെ നാം കണ്ടത്.

റയാന്‍ ചെര്‍കി
ഫ്രഞ്ച് ക്ലബ് ലിയോണില്‍നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ പ്രമുഖം താരം. ഗോളടിക്കുന്നതിലും ഗോളൊരുക്കുന്നതില്‍ മികവ്കാട്ടുന്ന ഈ ചെറുപ്പക്കാരന്‍ കഴിഞ്ഞ സീസണില്‍ ലിയോണിനായി 129 ഗോളവസരങ്ങളാണ് ഒരുക്കിയത്. ബ്രസീലിയന്‍ താരം റഫിഞ്ഞ, മാന്‍. യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെക്കാള്‍ ഗോളവസരങ്ങളൊരുക്കിയ താരം കൂടിയാണ് ഫ്രാന്‍സില്‍നിന്നുള്ള 21കാരന്‍ റയാന്‍. കെവിന്‍ ഡിബ്രുയിനെയ്‌ക്കൊപ്പം ചേര്‍ന്ന് മധ്യനിരയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റയാനെ സിറ്റി ടീമിലെത്തിച്ചിരിക്കുന്നത്.

മാത്യൂസ് കുഞ്ഞ
കഴിഞ്ഞ സീസണില്‍ വുള്‍വ്‌സിന്റെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു ബ്രസീലില്‍നിന്നുള്ള മാത്യൂസ് കുഞ്ഞ. ഈ മികവ് കണ്ടുകൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുഞ്ഞയെ സ്വന്തം നിരയ്‌ക്കൊപ്പം ചേര്‍ത്തത്. ബ്രയാന്‍ എംബാവുമോയ്‌ക്കൊപ്പം ചേര്‍ത്ത് മുന്നേറ്റനിരയ്‌ക്കു ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ചുവന്ന ചെകുത്താന്മാരുടെ ലക്ഷ്യം. 26കാരനായ കുഞ്ഞ ഇടതുവിങ്ങിലൂടെയുള്ള ആക്രമണ വിദഗ്ധനാണ്. നല്ല വിയര്‍പ്പൊഴുക്കിയാല്‍ മാത്രമേ ബ്രൂണോ ഫെര്‍ണാണ്ടസിന് ഇനി ആദ്യ ഇലവനില്‍ സ്ഥാനം നേടാനാകൂ.

പ്രധാനപ്പെട്ട താരക്കൈമാറ്റങ്ങള്‍ ഇവയെങ്കിലും ശ്രദ്ധേയമായ മറ്റ് ചില നീക്കങ്ങള്‍ കൂടി വിവിധ ഇംഗ്ലീഷ് ക്ലബ്ബുകളില്‍നിന്നുണ്ടായിട്ടുണ്ട്.

ബ്രൈറ്റണില്‍നിന്ന് ജാവോ പെഡ്രോയെ എത്തിച്ച് ചെല്‍സി നടത്തിയ നീക്കവും എസി മിലാനില്‍നിന്ന് ടിജ്ജാനി റെജിന്‍ഡേഴ്‌സിനെ എത്തിത്ത് സിറ്റി നടത്തിയ നീക്കവും എയ്ന്‍ട്രാച്റ്റ് ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹ്യൂഗോ എകിടികെയെ എത്തിച്ചുകൊണ്ട് ലിവര്‍പൂള്‍ നടത്തിയ നീക്കവും ബ്രെന്‍ഡ്‌ഫോര്‍ഡില്‍നിന്ന് ബ്രയാന്‍ എംബാവുമയെ എത്തിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തിയ നീക്കവും ഈ സീസണിലെ പ്രധാന താരക്കൈമാറ്റങ്ങളാണ്.

Tags: Premier LeagueClub football in Europe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീമിയര്‍ ലീഗ്: ചെല്‍സി മരേസ്‌കയെ പുറത്താക്കി

ആഴ്‌സണലിന്റെ വിജയാഹ്ലാദം
Football

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

വുള്‍വ്‌സിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസ് സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍
Football

യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

Football

പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം ; ചെല്‍സി-ആഴ്‌സണല്‍

ടോട്ടനത്തിനായി മാത്തീസ് ടെല്‍(ഇടത്തേയറ്റം) ഗോള്‍ നേടുന്നു
Football

ടോട്ടനം യുണൈറ്റഡിനെ സമനിലയില്‍ പൂട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.