ഇടുക്കി :തേയില ചെടികള്‍ വെട്ടിയൊതുക്കവെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് തുടയിടുക്കില്‍ പതിച്ച് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു. ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനില്‍ താമസം വിജയ് ശേഖര്‍ (56) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 9.30നാണ് ജോലിക്കിടെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് വിജയ് ശേഖറിന്റെ തുടയിടുക്കില്‍ തുളച്ചു കയറിയത്. ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റു. വൃഷണ സഞ്ചി മുറിഞ്ഞു പോയി.
മറ്റ് തൊഴിലാളികള്‍ വിജയ് ശേഖറെ സൂര്യനെല്ലിയിലെ എച്ച് എം എല്‍ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം ചൊവ്വാഴ്ച സൂര്യനെല്ലിയിലെ പൊതു ശ്മശാനത്തില്‍ .എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്നവരാണ് വിജയ് ശേഖറും ഭാര്യ ഇസക്കിയമ്മാളും. മക്കള്‍: രാംകുമാര്‍, രാജലക്ഷ്മി.
















