കണ്ണൂര്‍: ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണമില്ലാത്തതില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് പരിഭവം.ചടങ്ങിന് എത്തില്ല. ആശംസകള്‍ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും പ്രത്യേക പ്രശംസ അറിയിച്ചാണ് പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.നിലവിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരാമര്‍ശിക്കുന്നില്ല.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്കാണ് ദിവ്യയെ ക്ഷണിക്കാത്തത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഭൂരിഭാഗം നിര്‍മ്മാണവും നടന്നത്.
















