കോഴിക്കോട്: ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തളളിയിട്ട് കവര്‍ന്നത് 8500 രൂപയും മൊബൈല്‍ ഫോണും.കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്‌സപ്രസില്‍ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ട് ബാഗ് തട്ടിപ്പറിച്ച് 8,500 രൂപയും ഫോണും കവര്‍ന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് കല്ലായില്‍ ആണ് സംഭവം. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകവെ ശുചിമുറിയിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മോഷ്ടാവ് തള്ളിയിട്ടു. പിടിവലിക്കിടെ മോഷ്ടാവും താഴേക്ക് വീണു.
ഇതിനിടെ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് കൈക്കലാക്കി. പ്രതി സ്ഥലത്ത് നിന്ന് രക്ഷപെട്ടു. തലയ്‌ക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















