Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്ത്യന്‍ കൈത്തറി നെയ്തെടുക്കുന്ന പൈതൃകം, സുദൃഢമായ ഭാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 06:06 am IST
in Article

പബിത്ര മാര്‍ഗരീറ്റ
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രി

ഭാരതത്തിന്റെ ഭൂതകാലത്തെയും ഭാവി കാലത്തെയും ഊടും പാവുമാക്കി നെയ്തെടുക്കുന്ന കഥകളിലൂടെ, ആഖ്യാന പാളികളെ ബന്ധിപ്പിക്കുന്ന നിമിഷത്തെയാണ് ദേശീയ കൈത്തറി ദിനം അടയാളപ്പെടുത്തുന്നത്. 1905 ലെ സ്വദേശി പ്രസ്ഥാനത്തെ അനുസ്മരിക്കുന്ന ദിനമാണിത്. ഇന്ന് കൈത്തറി മേഖല ഭാരതത്തിലെ ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളിലുടനീളം 35 ലക്ഷത്തിലധികം നെയ്‌ത്തുകാരെയും അനുബന്ധ തൊഴിലാളികളെയും പിന്തുണയ്‌ക്കുന്നു. അവരില്‍ 72 ശതമാനം വനിതകളാണ്. എല്ലാ ഗരിമയോടും കൂടി നിലനില്‍ക്കുന്ന ഈ മേഖല ഇപ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നൂതനാശയങ്ങള്‍, മികവുറ്റ സാങ്കേതികവിദ്യ, പാര്‍ശ്വവത്കരണമില്ലാത്ത ആധുനികവത്കരണം എന്നിവ ആവശ്യപ്പെടുന്നു.

കാലാതീതമായ പൈതൃകം

ഭാരതത്തിന്റെ കൈത്തറി നെയ്‌ത്തിന്റെ സമ്പന്നമായ പൈതൃകത്തിന് ഹാരപ്പ, മോഹന്‍ജൊദാരോ എന്നിവിടങ്ങളിലെ പുരാതന നാഗരികതകളോളം പഴക്കമുണ്ട്. സഹസ്രാബ്ദങ്ങളായി, ഓരോ പ്രദേശവും സ്വന്തം നെയ്‌ത്ത് ശാസ്ത്രം, തനത് സങ്കേതങ്ങള്‍, അലങ്കാരങ്ങള്‍, അര്‍ത്ഥ സമ്പന്നത എന്നിവ വികസിപ്പിച്ചെടുത്തതോടെ കരകൗശല മേഖല അഭിവൃദ്ധി പ്രാപിച്ചു. അസമിലെ മുഗ പട്ടിന്റെ സുവര്‍ണ്ണ പ്രഭ മുതല്‍ പ്രശസ്തമായ ബനാറസ് പട്ടുസാരികള്‍ വരെ; കശ്മീരിലെ പഷ്മിന മുതല്‍ തമിഴ്നാട്ടിലെ കാഞ്ചീവരം സാരികള്‍ വരെ, ഭാരതത്തിന്റെ കൈത്തറി പാരമ്പര്യവും ഇവിടുത്തെ ജനങ്ങളെപ്പോലെ വൈവിധ്യപൂര്‍ണമാണ്.

ഒരു നെയ്‌ത്തുകാരന്റെ വീട്ടില്‍, തറിയുടെ സ്ഥാനം പലപ്പോഴും അടുക്കളയുമായോ ‘അങ്കണവുമായോ’ പങ്കിടുന്നിടത്തായിരിക്കും. അവിടെ ഓരോ സാരിയും ഷാളും തനതായ ഒരു കഥ വെളിപ്പെടുത്താന്‍ തയ്യാറെടുക്കുന്നു. ലളിതമായ സാങ്കേതികവിദ്യയും പരമാവധി സര്‍ഗാത്മകതയും ഉപയോഗിച്ച്, നെയ്‌ത്തുകാര്‍ നൂലുകളെ പാരമ്പര്യവുമായി ഇഴ ചേര്‍ക്കുന്നു. ഭാരതീയ വസ്ത്രങ്ങളുടെ പ്രതീകമായ തുന്നലില്ലാത്ത തുണിത്തരങ്ങള്‍, പ്രാദേശിക ആവിഷ്‌കാരത്തിന്റെയും ആചാരങ്ങളുടെയും കഥാകഥനത്തിന്റെയും ക്യാന്‍വാസായി മാറുന്നു.

വടക്കുകിഴക്കന്‍ മേഖല: അവസരങ്ങളുടെ നെയ്‌ത്തുശാല

രാജ്യത്തെ മൊത്തം കൈത്തറി തൊഴിലാളികളില്‍ ഏകദേശം 52% വടക്കുകിഴക്കന്‍ മേഖലയിലാണ്. 2019-20 ലെ കൈത്തറി സെന്‍സസ് പ്രകാരം 12.83 ലക്ഷത്തിലധികം നെയ്‌ത്തുകാരും 12.46 ലക്ഷം തറികളുമായി അസം ആണ് രാജ്യത്ത് ഒന്നാമത്. വടക്കുകിഴക്കന്‍ മേഖലയുടെ സാംസ്‌കാരിക പ്രാധാന്യം തിരിച്ചറിഞ്ഞ്, നെയ്‌ത്തിലെ ഗോത്ര നൈപുണ്യം പ്രോത്സാഹിപ്പിക്കുക, കൈത്തറി അധിഷ്ഠിത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, കയറ്റുമതി സുഗമമാക്കുക, യുവാക്കളെ പരിശീലിപ്പിക്കുക എന്നിവ ആധാരമാക്കിയുള്ള ദൗത്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രകൃതിദത്ത നാരുകള്‍, പൗരാണിക ജ്ഞാനം, ആധുനിക സംരംഭകത്വം എന്നിവ ഒത്തുചേരുന്ന ആഗോള ഡിസൈന്‍ കേന്ദ്രമായി ഈ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നു.

പുനരുജ്ജീവനത്തില്‍ നിന്ന് പുനരുത്ഥാനത്തിലേക്ക്

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍, ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ ബദ്ധശ്രദ്ധമായ ഇടപെടലുകള്‍ ഭാരതീയ കൈത്തറി മേഖലയുടെ ഗണ്യമായ പുനരുജ്ജീവനത്തിന് വഴിയൊരുക്കി. ക്ലസ്റ്റര്‍ വികസന സംരംഭങ്ങള്‍, ആധുനിക ഉപകരണങ്ങള്‍, വായ്‌പാ ലഭ്യത എന്നിവ ഗാര്‍ഹിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് സൂക്ഷ്മ സംരംഭങ്ങളാക്കി നെയ്‌ത്തിനെ മാറ്റാന്‍ സഹായിച്ചു.

നൂല്‍ വിതരണം, തറി നവീകരണം, പണിശാലകള്‍ തുടങ്ങി ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുവരെയുള്ള എല്ലാ സഹായങ്ങളും ദേശീയ കൈത്തറി വികസന പരിപാടിയും അസംസ്‌കൃത വസ്തുക്കളുടെ വിതരണ പദ്ധതിയും മുഖേന ഉറപ്പാക്കിയിട്ടുണ്ട്. നെയ്‌ത്തുകാരുടെയും സംരംഭകരുടെയും ചെലവ് കുറയ്‌ക്കുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി, ഉയര്‍ന്ന സാധ്യതയുള്ള പ്രദേശങ്ങളില്‍ കൈത്തറി പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഡൈയിങ് യൂണിറ്റുകള്‍, പ്ലഗ്-ആന്‍ഡ്-പ്ലേ വര്‍ക്ക്ഷോപ്പുകള്‍, ഡിജിറ്റല്‍ ലാബുകള്‍, ഷോറൂമുകള്‍, സൗരോര്‍ജ്ജം, മാലിന്യ പുനരുപയോഗം തുടങ്ങിയ സുസ്ഥിരതാ അടിസ്ഥാന സൗകര്യങ്ങള്‍ ഈ സംയോജിത കേന്ദ്രങ്ങളില്‍ ഉള്‍പ്പെടും.

ഒപ്പം, എന്‍ഐഎഫ്ടി, എന്‍ഐഡി, മറ്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയുമായി സഹകരിച്ച് പ്രാദേശിക തലങ്ങളില്‍ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ ഹബ്ബുകള്‍ സ്ഥാപിച്ചു വരുന്നു. അവിടെ ഡിസൈനര്‍മാരും നെയ്‌ത്തുകാരും സഹകരിച്ച് നെയ്‌ത്തിന്റെ പരമ്പരാഗത സത്ത സൃഷ്ടിക്കുകയും സംരക്ഷിക്കുകയും രേഖപ്പെടുത്തുകയും സാംസ്‌ക്കാരിക പ്രാധാന്യമുള്ള ഡിസൈനുകള്‍ ഓണ്‍ലൈനായി ശേഖരിക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയെ സര്‍വ്വാത്മനാ സ്വീകരിക്കുകയെന്നത് അത്യാവശ്യമാണ്. എന്നാല്‍ കൈത്തറിയുടെ ആത്മാവിന് ച്യുതി സംഭവിക്കാനും പാടില്ല. ട്രെന്‍ഡ് പ്രവചനത്തിനും ഡിജിറ്റല്‍ കളര്‍ തിരഞ്ഞെടുപ്പിനും ഇപ്പോള്‍ എഐ ഉപയോഗിക്കുന്നു. അതേസമയം ബ്ലോക്ക്ചെയിന്‍ സങ്കേതങ്ങള്‍ ഉത്പന്നങ്ങള്‍ കണ്ടെത്താനുള്ള സാധ്യത ഉറപ്പാക്കുകയും വ്യാജ ഉത്പന്നങ്ങളെ ചെറുക്കുകയും ചെയ്യുന്നു. ഇത് മേഖലയെ ആധുനിക ഡിജിറ്റല്‍ യുഗത്തിലേക്ക് ഉത്തരവാദിത്തത്തോടെ നയിക്കുന്നു.

ഇ-കൊമേഴ്സും വിപണി പ്രവേശനവും

ഇടനിലക്കാരെ ഒഴിവാക്കുക, പ്രോത്സാഹനങ്ങളിലൂടെ ദൃശ്യപരത വര്‍ദ്ധിപ്പിക്കുക, നെയ്‌ത്തുകാരെ നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്കും പ്രദര്‍ശനങ്ങളിലേക്കും വിപണികളിലേക്കും ആദ്യ ഘട്ടത്തില്‍ തന്നെ ബന്ധിപ്പിക്കുക എന്നിവ സാധ്യമാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച്, ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസില്‍ കൈത്തറി നെയ്‌ത്തുകാരെ ഉള്‍പ്പെടുത്തി. ന്യായമായ പ്രതിഫലം, സൗജന്യ ഷിപ്പിങ്, സുഗമമായ വരുമാനം, സുരക്ഷിത പണമിടപാട് എന്നിവ ഉറപ്പാക്കുന്ന സുതാര്യവും കമ്മീഷന്‍ രഹിതവുമായ പ്ലാറ്റ്ഫോമാണ് indiahandmade.com. ഈ ഉദ്യമങ്ങള്‍ക്ക് അനുബന്ധമായി, 106 കൈത്തറി ഉത്പന്നങ്ങള്‍ക്ക് ഇതിനകം ഭൗമശാസ്ത്ര സൂചിക ടാഗുകള്‍ നല്‍കിയിട്ടുണ്ട്. അവയുടെ സവിശേഷമായ പ്രാദേശിക പൈതൃകവും കരകൗശലവും ഇതിലൂടെ ആഘോഷിക്കപ്പെടുന്നു. ‘കൈത്തറി മാര്‍ക്ക്’, ‘ഇന്ത്യ കൈത്തറി ബ്രാന്‍ഡ്’ എന്നിവയ്‌ക്കൊപ്പം, ഈ നടപടികള്‍ കൈത്തറി ഉത്പന്നങ്ങളുടെ വ്യതിരിക്തമായ വ്യക്തിത്വം ശക്തിപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്കായി അവയുടെ ആധികാരികത, ഗുണനിലവാരം, പരിസ്ഥിതി സൗഹൃദ സ്വഭാവം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു.

 

Tags: Indian handloomhandloom weaving heritage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.