പത്തനംതിട്ട: നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പേരില്‍ സിനിമ പ്രേക്ഷക കൂട്ടായ്‌മ ഏര്‍പ്പെടുത്തിയ ആറാമത് ക്യാപ്റ്റന്‍ രാജു പുരസ്‌കാരം നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്. സിനിമയുടെ വിവിധ മേഖലകളില്‍ നല്കിയ മികച്ച സാന്നിദ്ധ്യമാണ് മണിയന്‍പിള്ള രാജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
സപ്തംബര്‍ 17ന് വൈകിട്ട് 4ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മൊമന്റോയും അനുമോദന പത്രവും നല്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്‌മ ക്യാപ്റ്റന്‍ രാജു പുരസ്‌കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും ജില്ലാ കണ്‍വീനര്‍ പി. സക്കീര്‍ ശാന്തിയും അറിയിച്ചു.
















