Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മോദി അക്ഷമയോടെ കാത്തിരിക്കുന്നു തേജസ് എംകെ2 എന്ന ആധുനികമായ തദ്ദേശീയ യുദ്ധവിമാനത്തിനായി

തേജസ് എംകെ2 എന്നത് ഇന്ത്യയുടെ തേജസ് എംകെ1, തേജസ് എംകെ1എ എന്നിവയേക്കാള്‍ പരിഷ്കരിക്കപ്പെട്ട ആധുനിക യുദ്ധജെറ്റാണ്. ഇത് 4.5 തലമുറയില്‍പ്പെട്ട യുദ്ധവിമാനമാണെങ്കിലും ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ ഇതേ 4.5 തലമുറയില്‍പ്പെട്ട റഫാലിനേക്കാള്‍ പല കാര്യങ്ങളിലും മുന്‍പന്തിയിലാണ്. ഇത് ഉടനടി പൂര്‍ത്തിയാക്കാനുള്ള കഠിനപരിശ്രമത്തിലാണ് മോദി സര്‍ക്കാര്‍. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ. മിശ്ര തേജസ് എംകെ 2വിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എച്ച് എ എല്ലിന്റെ ബെംഗളൂരു ഫാക്ടറി നേരിട്ട് സന്ദര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 11:49 pm IST
in News, India, Defence
പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ. മിശ്ര തേജസ് എംകെ 2വിന്‍റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എച്ച് എ എല്ലിന്‍റെ ബെംഗളൂരു ഫാക്ടറി നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍ (ഇടത്ത്) തേജസ് എംകെ2 പ്രോട്ടൊടൈപ് (വലത്ത്)

പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ. മിശ്ര തേജസ് എംകെ 2വിന്‍റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എച്ച് എ എല്ലിന്‍റെ ബെംഗളൂരു ഫാക്ടറി നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍ (ഇടത്ത്) തേജസ് എംകെ2 പ്രോട്ടൊടൈപ് (വലത്ത്)

ന്യൂദല്‍ഹി: തേജസ് എംകെ2 എന്നത് ഇന്ത്യയുടെ തേജസ് എംകെ1, തേജസ് എംകെ1എ എന്നിവയേക്കാള്‍ പരിഷ്കരിക്കപ്പെട്ട ആധുനിക യുദ്ധജെറ്റാണ്. ഇത് 4.5 തലമുറയില്‍പ്പെട്ട യുദ്ധവിമാനമാണെങ്കിലും ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ ഇതേ 4.5 തലമുറയില്‍പ്പെട്ട റഫാലിനേക്കാള്‍ പല കാര്യങ്ങളിലും മുന്‍പന്തിയിലാണ്. ഇത് ഉടനടി പൂര്‍ത്തിയാക്കാനുള്ള കഠിനപരിശ്രമത്തിലാണ് മോദി സര്‍ക്കാര്‍. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ. മിശ്ര തേജസ് എംകെ 2വിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എച്ച് എ എല്ലിന്റെ ബെംഗളൂരു ഫാക്ടറി നേരിട്ട് സന്ദര്‍ശിച്ചത്.

9 ജി ടേണുകൾ (യുദ്ധപൈലറ്റിന് ടണല്‍വിഷന്‍ നല്‍കുന്ന സ്പീഡാണിത്) , ഡിജിറ്റൽ ഫ്ലൈറ്റ് നിയന്ത്രണങ്ങൾ, നൂതന എയറോഡൈനാമിക്സ് എന്നിവയിൽ ഇന്ത്യയുടെ തേജസ് എംകെ2 എഫ്-16 നെ മറികടക്കുന്നു . കനാർഡുകളും ഭാരം കുറഞ്ഞ ഫ്രെയിമും ഉള്ള തേജസ് എംകെ2 ചടുലതയ്‌ക്കായി നിർമ്മിച്ചതാണ്. പല കാര്യങ്ങളിലും ഫ്രാന്‍സിന്റെ ആധുനിക വിമാനമായ റഫാലിനേക്കാള്‍ മുന്‍പന്തിയിലാണ് തേജസ് എംകെ2.

ഇപ്പോള്‍ തേജസ് എംകെ2വിന്റെ എവിയോണിക്സ് സംവിധാനങ്ങള്‍ സംയോജിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് എച്ച് എഎല്ലിലെ എഞ്ചിനീയര്‍മാര്‍. യുദ്ധവിമാനത്തിന്റെ എയര്‍ഫ്രെയിം സംയോജനം കഴിഞ്ഞതിന് ശേഷമുള്ള നിര്‍ണ്ണായക ഘട്ടമാണ് എവിയോണിക്സ് സംയോജനം. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഏവിയോണിക്സ്. ആശയവിനിമയം, നാവിഗേഷൻ, ഒന്നിലധികം സിസ്റ്റങ്ങളുടെ ഡിസ്പ്ലേ, മാനേജ്മെന്റ്, വ്യക്തിഗത പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നൂറുകണക്കിന് സംവിധാനങ്ങൾ എന്നിവ ഉള്‍പ്പെടുന്ന നിരവധി ഏവിയോണിക് സംവിധാനങ്ങള്‍ ഒരൊറ്റ യുദ്ധജെറ്റില്‍ സംയോജിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. തേജസ് എംകെ2വിലെ എവിയോണിക്സ് ഘടകങ്ങള്‍ താഴെ പറയുന്നു: അടുത്ത തലമുറ ദൗത്യ കംപ്യൂട്ടര്‍, അഡ്വാന്‍സ് ഡ് ഡിജിറ്റല്‍ കണ്‍ട്രോള്‍ സിസ്റ്റംസ്, വൈഡ് എരിയ മള്‍ട്ടി ഫംഗ്ഷന്‍ ഡിസ് പ്ലേ, യൂണിഫൈഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, ഓണ്‍ ബോര്‍ഡ് ഓക്സിജന്‍ ഉല്‍പാദനസംവിധാനം, സുരക്ഷിതമായ ആശയവിനിമയ, ഡേറ്റ ലിങ്ക് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സങ്കീര്‍ണ്ണമായ ഈ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സംയോജിപ്പിക്കുക എളുപ്പമല്ല. പക്ഷെ ഈ കടമ്പ കടന്നാല്‍ തേജസ് എംകെ2വിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യ വലിയൊരു കുതിപ്പ് കൈവരിക്കും.

തേജസ് എംകെ1എയുടെ അന്തിമ പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ തന്നെ തേജസ് എംകെ 2 പൂര്‍ത്തിയാക്കാനും മോദി സര്‍ക്കാര്‍ എച്ച് എഎല്ലില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ആധുനിക യുദ്ധവിമാനം സ്വന്തമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് തേജസ് യുദ്ധജെറ്റുകള്‍. എഞ്ചിന്‍ തകരാറുമൂലം ധീരജവാന്മാരുടെ പലരുടെയും ജീവനെടുത്ത പഴയ കാല മിഗ് യുദ്ധവിമാനങ്ങളെ ഒഴിവാക്കിയാണ് ഇന്ത്യ തേജസിലേക്ക് ചുവടുവെച്ചത്.

ഒരു കാര്യമല്ല, പല കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ളതിനാല്‍ തേജസ് യുദ്ധവിമാനത്തെ മള്‍ടി റോള്‍ യുദ്ധവിമാനം എന്നാണ് വിളിക്കുക. കഥ, തിരക്കഥ, സംഭാഷണം, അഭിനയം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ബാലചന്ദ്രമേനോനെപ്പോലെ വ്യോമപ്രതിരോധം, കരയിലേക്ക് ആക്രമണം നടത്തല്‍, വിമാനത്തെ ആസ്പദമാക്കിയുള്ള മറ്റ് ദൗത്യങ്ങള്‍ തുടങ്ങി എല്ലാം നിര്‍വ്വഹിക്കാന്‍ ശേഷിയുള്ളതാണ് തേജസ്. നിരീക്ഷണപ്പറക്കല്‍ നടത്തുക, ആകാശത്ത് വെച്ച് മറ്റൊരു യുദ്ധജെറ്റിന് നേരെ ആക്രമണം നടത്താനും ആകാശത്ത് നിന്നും കരയിലേക്ക് മിസൈലോ ഗ്ലൈഡ് ബോംബോ അയയ്‌ക്കാനും തേജസ്സിന് സാധിക്കും. ഇതിന്റെ ഭാരം ഇന്ത്യയുടെ സുഖോയ് 30എംകെ1നേക്കാളും റഫാലിനേക്കാളും ഭാരക്കുറവാണ്.

ഇന്ത്യയുടെ എയ്റോനോട്ടിക്കല്‍ ഡവലപ് മെന്‍റ് ഏജന്‍സി രൂപകല്‍പന നിര്‍വ്വഹിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് അതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചു എന്നത് ചെറിയകാര്യമല്ല. ഇന്ത്യ തദ്ദേശീയമായി ഒരു ഒത്ത യുദ്ധവിമാനം നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കും വേണ്ടി നിര്‍മ്മിക്കുകയാണ്. തേജസ് എംകെ1 കഴിഞ്ഞ് തേജസ് എംകെ1എ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതില്‍ വ്യാപൃതരാണ് എച്ച് എഎല്‍.അതിനൊപ്പം തേജസ് എംകെ2 എന്ന 4.5 തലമുറയില്‍പ്പെട്ട യുദ്ധജെറ്റും അതിവേഗം ഒരുങ്ങുകയാണ്.

Tags: TejasMK1ATejasMK24.5 generation fighter jetPMO OfficerHALPK MishraTejasLCAOperation SindoorIndia Pak war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.