തിരുവനന്തപുരം: സപ്ലൈകോ ഔട്ട്‌ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപയ്‌ക്ക് വെളിച്ചെണ്ണ വില്‍പ്പന നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. തിങ്കളാഴ്ച മുതല്‍ വില്‍പന ആരംഭിക്കും.
ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ മാത്രമായിരിക്കും ലഭിക്കുക.സപ്ലൈകോയില്‍ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റര്‍ ക്രമത്തില്‍ വില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് 457 രൂപയ്‌ക്ക് വെളിച്ചെണ്ണ വില്‍പ്പന നടത്തുന്നത്.അധിക ലാഭം ഒഴിവാക്കാന്‍ സംരംഭകരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിവില്‍ സപ്ലൈസ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് പറഞ്ഞ മന്ത്രി, കേരഫെഡ് മൊത്ത വിപണി വില മാത്രമേ ഈടാക്കു എന്നും അറിയിച്ചു.
















