ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൂക്ഷ്മ ജീവികളുടെ കടിയേറ്റ 30 ഓളം വിദ്യാര്‍ത്ഥികളെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെസ്‌കില്‍ ഉണ്ടായിരുന്ന ജീവികളുടെ കടിയേറ്റെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
നിരവധി കുട്ടികള്‍ക്ക് ചൊറിച്ചിലും ശരീരത്തില്‍ തടിപ്പും ഉണ്ടായി.ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് സൂക്ഷ്മ ജീവികളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ലാസിലെ ദ്രവിച്ചിരുന്ന ഡസ്‌കില്‍ വിദ്യാര്‍ത്ഥികള്‍ പെന്‍സില്‍ കൊണ്ട് കുത്തിയിരുന്നു. അവിടെ നിന്നും പുറത്ത് കടന്ന സൂക്ഷ്മ ജീവികള്‍ കടിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത ഉണ്ടായതെന്നാണ് വിവരം.
















