ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ പ്രവര്‍ത്തനം മികച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. എന്‍ഐഎ അന്വേഷിക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതിന്റെ നിരക്ക് 97.8% ആണ്. 2020 മുതല്‍ 25 വരെ 301 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ അറിയിച്ചത്.
2025ല്‍ വിധി പറഞ്ഞ 12 കേസുകളില്‍ 11 കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചു. 2024ല്‍ 17 കേസുകളിലും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ എന്‍ഐഎ അന്വേഷിച്ച 103 കേസുകളില്‍ വിചാരണക്കൊടുവില്‍ 100 കേസുകളിലും ശിക്ഷ നല്‍കി. 2020 മുതല്‍ 25 വരെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 301 കേസുകളില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചതായും മന്ത്രി മറുപടിയില്‍ അറിയിച്ചു.
എന്‍ഐഎയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് റിപ്പോര്‍ട്ടെന്ന് നിത്യാനന്ദ റായ് പറഞ്ഞു. എന്‍ഐഎ രാജ്യത്തെ മികച്ച ഏജന്‍സിയാണെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















