കോഴിക്കോട്: കുഞ്ഞിന് വീടിന്റെ മുറ്റത്തു വച്ച് ഭക്ഷണം കൊടുക്കവെ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ ഭാര്യ ഫഹീമ (30)ആണ് ദാരുണമായി മരിച്ചത്.
വാണിമേലില്‍ ആണ് സംഭവം. അപകട വിവരമറിഞ്ഞഞ്ഞെത്തിയ വളയം പൊലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
















