അങ്കമാലി : ഭണ്ഡാര മോഷ്ടാക്കൾ അറസ്റ്റിൽ. ഒക്കൽ ആൻ്റോപുരം നെല്ലാടൻ വീട്ടിൽ പ്രവീൺ (21), കുവപ്പടി കൂടാലപ്പാട് വാടകയ്‌ക്ക് താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് തടിയൻ പാടം തേവറാണിയിൽ വീട്ടിൽ ജിതേഷ് (20) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 5 ന് മലയാറ്റൂർ സെൻ്റ് തോമസ് പള്ളിയുടെ കുരിശുമുടി പള്ളി ഭണ്ഡാരത്തിൽ നിന്നാണ് മോഷണം നടത്തിയത്. കനം കുറഞ്ഞ കോലിൽ ഡബിൾ സൈഡ് സ്റ്റിക്കർ ഒട്ടിച്ച് ഭണ്ഡാരത്തിലിട്ടാണ് മോഷണം നടത്തിയത് . ഏകദേശം 15000 രൂപയോളം മോഷ്ടിച്ചിരുന്നു. ഇവർക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ മാരായ ജോസി എം ജോൺസൻ, അഭിജിത്ത്, മുഹമ്മദ് ആഷിക്ക്, എം.ടി. ജോഷി, എ എസ് ഐ നൈജോ സെബാസ്റ്റ്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.
















