Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്‍: എഐഎഫ്എഫുമായി ക്ലബ്ബ് മേധാവികളുടെ യോഗം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 05:20 am IST
in Football

ന്യൂദല്‍ഹി: അനിശ്ചിതത്വത്തിലായിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) 2025-26 നടത്തിപ്പുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) നാളെ നിര്‍ണായക യോഗം വിളിച്ചു. എഐഎഫ്എഫും ഐഎസ്എല്‍ ക്ലബ്ബുകളുടെ സിഇഒമാരുമായി ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റേതടക്കമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

എട്ട് ക്ലബ്ബുകളുടെ സിഇഒമാരാണ് നാളത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്. ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ എന്നീ ക്ലബ്ബുകള്‍ കഴിഞ്ഞ മാസം 28ന് എഐഎഫ്എഫിനോട് സംയുക്ത യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം വിളിച്ചിരിക്കുന്നത്. ലീഗ് നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും(എഫ്എസ്ഡിഎല്‍) എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ്(എംആര്‍എ) ഒപ്പുവയ്‌ക്കാത്തതാണ് അനിശ്ചിതത്വം ഉടലെടുത്തതിന് കാരണം. നിലവില്‍ എംആര്‍എ എഗ്രിമെന്റ് ഉണ്ടെങ്കിലും അതിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. പതിവുപോലെ സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി പുതിയ സീസണ്‍ ഐഎസ്എല്‍ തുടങ്ങിയാലും കരാര്‍ പുതുക്കിയില്ലെങ്കില്‍ ഡിസംബറിനപ്പുറം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ എഫ്എസ്ഡിഎല്ലിന് മുന്‍കൂട്ടി ആസൂത്രണം ചെയ്യാനോ ലീഗിന്റെ വിപണന സാധ്യതകള്‍ക്കായി ഇറങ്ങി തിരിക്കാനോ സാധിക്കാതെ വരുന്നുണ്ട്.

എഐഎഫ്എഫിന് പുതിയ ഭരണ ഘടന നിലവില്‍ വന്നാലേ എംആര്‍എ കരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാനാകൂ എന്നാണ് വ്യവസ്ഥ. 2017ലെ ദേശീയ സ്‌പോര്‍ട്‌സ് കോഡ് ലംഘിച്ചുവെന്നതിനാലാണ് എഐഎഫ്എഫിനോട് പുതിയ ഭരണഘടന രൂപീകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ ഇത്തവണത്തെ മന്‍സൂണ്‍ കാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. പാര്‍ലമെന്റില്‍ ബില്‍ നിയമമാകുകയും പ്രാബല്യത്തിലുമായ ശേഷമേ എഐഎഫ്എഫുമായി ബന്ധപ്പെട്ട ഭരണഘടനാ കേസില്‍ പുതിയൊരു തീരുമാനത്തിലെത്താനാകൂ എന്ന നിലപാടാണ് സുപ്രീം കോടതിക്കുള്ളത്.

ഐഎസ്എല്ലില്‍ അനിശ്ചിതത്ത്വം നിലനില്‍ക്കുന്നതിനാല്‍ ഡ്യൂറന്‍ഡ് കപ്പില്‍ നിന്നടക്കം പല ടീമുകളും വിട്ടുനില്‍ക്കുന്നുണ്ട്. ഒഡീഷ എഫ്‌സി താരങ്ങളുമായുള്ള കരാറുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കൂടിയാണ് നാളത്തെ യോഗം.

 

Tags: Indian Super LeagueAIFF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഐഎസ്എല്‍ നടത്താന്‍ അനുമതി

Football

ഭാരത ഫുട്‌ബോള്‍ പ്രതിസന്ധിയിലെന്ന് തുറന്നു സമ്മതിച്ചു; കൂട്ടുത്തരവാദിത്വത്തോടെ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന് കല്യാണ്‍ ചൗബേ

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബെ
Football

ഐഎസ്എല്‍ ത്രിശങ്കുവില്‍; കോടതി വിധി കാത്ത് എഐഎഫ്എഫ്

Football

മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍, വിജയഗോള്‍ പിറന്നത് അധിക സമയത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.