കോട്ടയം: പാലാ മുണ്ടാങ്കല്‍ ഭാഗത്ത് അശ്രദ്ധമായും അമിതവേഗതയിലും കാര്‍ ഓടിച്ച് രണ്ടു യുവതികളുടെ മരണത്തിനിടയാക്കിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചെറുവിള വീട്ടില്‍ ചന്ദൂസ് തൃജി (24) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു. മേലുകാവ് സ്വദേശി ധന്യ (35) അന്തിനാട് സ്വദേശി ജോമോള്‍ ബെന്നി (35) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകള്‍ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അന്നമോള്‍ക്ക് (12)അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അന്ന പാലാ മരിയന്‍ സെന്‌റര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പാലാ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് കാര്‍ ഓടിച്ച ചന്ദൂസ്.
















