Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടത് സിന്‍ഡിക്കേറ്റിന്റെ ‘ഭരണം’ മതിയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 10:12 am IST
in Editorial

കേരള സര്‍വകലാശാലയില്‍ സിപിഎം പിന്തുണയോടെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ സര്‍വ്വകലാശാലാ ഭരണത്തെയാകെ പ്രതിസന്ധിയിലാക്കിയിട്ട് കുറച്ചു കാലമായി. തങ്ങളാണ് സര്‍വ്വകലാശാലാ ഭരണത്തിലെ സര്‍വ്വാധിപതികളെന്ന് നടിച്ച് ജീവനക്കാരെ വരെ വരുതിയിലാക്കാനുള്ള ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നീക്കത്തെ എതിര്‍ത്ത് ജീവനക്കാര്‍ കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ രംഗത്തുവന്നിരിക്കുകയാണ്. ഇല്ലാത്ത അധികാരങ്ങളൊക്കെ ഉണ്ടെന്ന് പ്രചരിപ്പിച്ച് ഭരണം തങ്ങളുടെ കൈകളിലാക്കാനുള്ള നീക്കത്തിനാണ് ഇപ്പോള്‍ ജീവനക്കാരുടെ എതിര്‍പ്പിലൂടെ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിവരുന്ന വഴിവിട്ട നീക്കങ്ങള്‍ ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ എന്ന പൊതു വികാരത്തിലേക്ക് ജീവനക്കാരും എത്തിയെന്നത് ആശ്വാസകരവും സ്വാഗതാര്‍ഹവുമാണ്.

ചാന്‍സലറായ ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കുമൊന്നും സര്‍വ്വകലാശാലാ ഭരണത്തില്‍ യാതൊരു അധികാരവുമില്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണ് ഇവര്‍ കാലങ്ങളായി നടത്തിവരുന്നത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി വഴിവിട്ട കാര്യങ്ങള്‍ ചെയ്യിക്കുന്നതായിരുന്നു ശൈലി. നിയമപരമല്ലാത്ത പലതും ഇത്തരത്തില്‍ നേടിയെടുത്തിട്ടുമുണ്ട്. സിന്‍ഡിക്കേറ്റിന്റെ ഇല്ലാത്ത അധികാരങ്ങള്‍ പറഞ്ഞ്, മുന്‍കാലങ്ങളില്‍ വൈസ്ചാന്‍സലര്‍മാരെ വരെ ചൊല്‍പ്പടിക്കു നിര്‍ത്തിയിരുന്നു. ഈ ശീലം ഇനിവിലപ്പോവില്ലെന്ന് സിപിഎമ്മും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും മനസ്സിലാക്കേണ്ട സമയമായി. മഹത്തായ വിദ്യാഭ്യാസ സംസ്‌കാരം പുലര്‍ത്തിയിരുന്ന കേരള സര്‍വ്വകലാശാലയെ, ഇടത് പക്ഷത്തിന്റെ കയ്യൂക്കും ഭീഷണിയും തകര്‍ക്കുകയാണെന്ന് വൈകിയെങ്കിലും ജീവനക്കാര്‍ ഒന്നടങ്കം മനസ്സിലാക്കിയിരിക്കുന്നു. ഇനിയും തങ്ങളെ ബന്ദികളാക്കി ഭരണം നടത്താമെന്നത് നടക്കില്ലെന്ന് അവര്‍ വിളിച്ചുപറയുകയാണിപ്പോള്‍.

കഴിഞ്ഞ ദിവസം വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങളുടെ ആജ്ഞകള്‍ അനുസരിക്കണമെന്നും വിസിയെയും നിയമാനുസൃതമുള്ള രജിസ്ട്രാറെയും അനുസരിക്കരുതെന്നുമുള്ള ആവശ്യം ഭീഷണിപ്പെടുത്തി നടപ്പിലാക്കാനായിരുന്നു ശ്രമം. എന്നാല്‍ ജീവനക്കാര്‍ ഒന്നടങ്കം അതിനെ എതിര്‍ത്തത് സര്‍വ്വകലാശാലയുടെ സുഗമമായ നടത്തിപ്പുണ്ടാകണമെന്നും സ്വസ്ഥമായി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. സിന്‍ഡിക്കേറ്റിന്റെ ഭീഷണിക്കെതിരെ പരാതി നല്‍കാന്‍ അവര്‍ തയ്യാറായത് അത്രത്തോളം സഹികെട്ടിട്ടാണെന്ന് വ്യക്തം.

ജീവനക്കാരുടെ പരാതി പോലീസിനു കൈമാറി. രജിസ്ട്രാറും നടപടിയെടുത്തു. ജീവനക്കാരുടെ പ്രവര്‍ത്തന കാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കുലറിറക്കി. സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ ജീവനക്കാരെയോ ഫയലുകളോ വിളിച്ചു വരുത്താനോ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനോ അധികാരമില്ല. വ്യക്തിഗതമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും ഉത്തരവുകളും ജീവനക്കാര്‍ അംഗീകരിക്കേണ്ടതുമില്ല. ഒന്നിലധികം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചേര്‍ന്നുള്ള സംഘത്തിനും നിയമപരമായ അധികാരങ്ങളില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് രജിസ്ട്രാറുടെ സര്‍ക്കുലറിലുള്ളത്. സര്‍വ്വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത്തരത്തിലൊരു നടപടി അനിവാര്യമാണ്.

സര്‍വ്വകലാശാലയ്‌ക്കുള്ളില്‍ രാഷ്‌ട്രീയം കളിക്കുന്നവര്‍ക്കും അക്രമം നടത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പുകൂടിയാണിത്. അവര്‍ അംഗീകരിക്കില്ലെങ്കിലും, കാലവും കാലാവസ്ഥയും മാറി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇനിയും അക്രമം നടത്തിയും ഭീഷണി ഉയര്‍ത്തിയും എല്ലാവരെയും ചൊല്‍പ്പടിയിലാക്കാമെന്ന് ആരും കരുതരുത്. മാറിയകാലത്ത് തിരിച്ചടികളുണ്ടായിക്കൊണ്ടിരിക്കും. സര്‍വ്വകലാശാലയെ ഇടതു സര്‍വ്വാധിപത്യം നാശത്തിലേക്ക് നയിക്കുന്നതിനു തടയിടാന്‍ അത് ഉണ്ടായേ പറ്റൂ. അത് കാലത്തിന്റെ പ്രതികരണമാണ്.

 

Tags: Kerala UniversityLeft syndicate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

Kerala

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ; പുതിയ യൂണിയൻ തെരഞ്ഞെടുപ്പിന് ജനറൽ കൗൺസിൽ രൂപീകരിച്ചു

Kerala

കേരള സര്‍വകലാശാല വി സി മുന്‍ രജിസ്ട്രാര്‍ക്കെതിരെ പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ

Kerala

20,000 രൂപയ്‌ക്ക് പകരം 20,000 ഡോളര്‍ നല്‍കി; കേരള സര്‍വകലാശാല ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തില്‍ ഡോളര്‍ തട്ടിപ്പ് വിവാദം

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനം: വിശദീകരണം തേടി ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.