തിരുവനന്തപുരം:കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്നും സസ്പന്‍ഡ് ചെയ്യപ്പെട്ട ഡോ കെ എസ് അനില്‍കുമാറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാംഗ്മൂലം വിവാദത്തില്‍. തന്റെ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് അദ്ദേഹം തന്നെ തയാറാക്കിയ സത്യവാംഗ്മൂലം സര്‍വകലാശാലയ്‌ക്കായി നല്‍കിയത്.
സത്യവാംഗ്മൂലം നല്‍കാന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് മിനി കാപ്പനോടാണ് വിസി ഡോ മോഹന്‍ കുന്നുമ്മല്‍ നിര്‍ദ്ദേശിച്ചത്.എന്നാല്‍ ഈ സത്യവാംഗ്മൂലം സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ കോടതിയില്‍ നല്‍കിയില്ലെന്ന് വി സി പറഞ്ഞു. സംഭവത്തില്‍ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനോട് വിസി വിശദീകരണം തേടി.
സിന്‍ഡിക്കേറ്റിലെ ഭൂരിപക്ഷമുളള ഇടത് അംഗങ്ങള്‍ സസ്പന്‍ഡ് ചെയ്യപ്പെട്ട ഡോ കെ എസ് അനില്‍കുമാറിന് പിന്തുണയുമായി ഒപ്പമുണ്ട്.
















