ഇടുക്കി: ആറുവയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിങ്കള്‍ കാട്ടില്‍ ആണ് സംഭവം.
അസം സ്വദേശി കൃഷ്ണന്റെ മകള്‍ കല്‍പ്പനയാണ് മരിച്ചത്.കുട്ടിയെ കാറില്‍ ഇരുത്തി മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലിക്ക് പോയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛര്‍ദിയും ഉള്‍പ്പടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.ഇതിനായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു.
തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനായി കൃഷ്ണനും ഭാര്യയും കുട്ടിയുമായി തോട്ടത്തിലെത്തി.സമീപം നിര്‍ത്തിയിരുന്ന തോട്ടം ഉടമയുടെ കാറില്‍ കുട്ടിയെ ഇരുത്തി ഇരുവരും ജോലിക്കായി പോയി.പിന്നീട് കാര്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനായി ഉടമ എത്തിയതിനെ തുടര്‍ന്ന് കുട്ടിയെ കാറിനുള്ളില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടത്.ഉടന്‍ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
















