ലക്നൗ : സന്യാസിയുടെ വേഷം ധരിച്ച് രണ്ട് വർഷമായി ശനിക്ഷേത്രത്തിൽ താമസിക്കുകയായിരുന്ന ബംഗാളി മുസ്ലീം അറസ്റ്റിൽ. ഇമാമുദ്ദീൻ അൻസാരിയാണ് അറസ്റ്റിലായത് . ബാബാ ബംഗാളി, ബാലക് നാഥ് എന്നീ പേരുകളിൽ ഷാമിലിയിലെ ശനി ക്ഷേത്രത്തിൽ താമസിക്കുകയായിരുന്നു അൻസാരി. മൂന്ന് ആധാർ കാർഡുകളും ഒരു പാൻ കാർഡും ഇയാളിൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസിന് ഇത് സംബന്ധിച്ച രഹസ്യവിവരം ലഭിക്കുന്നത് . രാത്രിയിൽ തന്നെ പൊലീസ് ക്ഷേത്രത്തിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വ്യാജരേഖകൾ ചമയ്‌ക്കൽ , മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസ് എടുത്തുതായി പൊലീസ് പറഞ്ഞു.
















