കാംചാട്ക (റഷ്യ): അറുനൂറു വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി റഷ്യയിലെ കാംചാട്കയിലുള്ള ക്രഷെനിനിക്കോവ് അഗ്നിപര്‍വതം സജീവമായി. അഗ്നിപര്‍വതത്തില്‍ നിന്ന് പുകയും ചാരവും ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. റഷ്യയിലെ കാംചാട്ക ഉപഭൂഖണ്ഡ മേഖലയിലാണ് ഈ അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പമാകാം അഗ്നിപര്‍വതത്തെ വീണ്ടും സജീവമാക്കിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് പസഫിക് തീരങ്ങളില്‍ സുനാമി ഉണ്ടായിരുന്നു. ക്രഷെനിനിക്കോവ് അഗ്നിപര്‍വതത്തില്‍ നിന്ന് അവസാനമായി ലാവാ പ്രവാഹമുണ്ടായത് 1463ലാകാമെന്നാണ് ഔദ്യോഗികമായി കണക്കാക്കുന്നത്.
പുറത്തുവന്ന പുകയും ചാരവും 6,000 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1856 മീറ്റര്‍ ഉയരമുള്ള അഗ്നിപര്‍വതമാണ് ക്രഷെനിനിക്കോവ്. ഈ മേഖലയില്‍ വ്യോമഗാതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
















