മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി. ഹാരിസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.മലപ്പുറം കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
ഹാരിസിനെ മഞ്ചേരി സബ്ജയിലില്‍ അടച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഹാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബയ് വിമാനത്താവളത്തില്‍ നിന്നുമാണ് പിടികൂടിയത്.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഹാരിസ് പണം കൈക്കലാക്കിയത്.
















