കൊച്ചി: സാഹിത്യകാരന്‍ എം.കെ. സാനുവിന് കണ്ണീരോടെ വിട.ഞായറാഴ്ച വൈകുന്നേരം നാലിന് രവിപുരം ശ്മശാനത്തില്‍ സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
വിവിധ മേഖലകളിലെ പ്രമുഖര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലുമായിരുന്നു പൊതുദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ പി.പ്രസാദ്, ആര്‍.ബിന്ദു, പി.രാജീവ്, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കൊച്ചി മേയര്‍ അനില്‍ കുമാര്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം 5.35നായിരുന്നു എം.കെ. സാനുവിന്റെ മരണം.ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. വീണ് ഇടുപ്പെല്ലിനു പരുക്കേറ്റതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളായി.
















