പാറ്റ്‌ന: ‘എന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കി’യെന്ന് വിശദീകരിച്ച് ബീഹാർ വോട്ടർപട്ടിക പുതുകലിൽ തെരഞ്ഞെടുപ്പുകമ്മീഷനെ പ്രതിക്കൂട്ടിലാക്കാനുള്ള ആർജെഡി നേതാവ് തേജസ്വിനി യാദവിന്റെ ശ്രമത്തിന് പിന്നെയും പ്രഹരം. തെളിവു സഹിതം യാദവിന്റെ ആരോപണം കമ്മീഷൻ തള്ളി.
ആർഎബി 2916120 എന്ന ഐഡിയിൽ തന്റെ വോട്ടവകാശകാർഡ് ഉണ്ടെന്നും വോട്ടർ പട്ടികയിൽ പേരില്ലെന്നുമാണ് യാദവിന്റെ ആരോപണം. കമ്മീഷൻ പറയുന്നത് ആ കാർഡ് ചിലപ്പോൾ വ്യാജമായിരിക്കാമെന്നാണ്. ‘രാഘവ്പുരിൽ 2020 ൽ വോട്ടർപട്ടിക പുതുക്കി. അതിൽ യാദവിന്റെ ഐഡി നമ്പർ ആർഎബി 0456228 ആണ്. യാദവിന്റെ പോളിങ് ബൂത്ത് നമ്പർ 160 ആണ്. ക്രമനമ്പർ 511 ആണ്.’ കമ്മീഷന്റെ സുവ്യക്തമായ മറുപടിയോടെ ആർജെഡിയുടെയും കോൺഗ്രസ്സിന്റെയും കമ്യൂണിസ്റ്റുകളുടെയും ബീഹാർ തെരഞ്ഞെടുപ്പുകമ്മീഷനെതിരെയുള്ള ആക്ഷേപങ്ങൾ പലതും അടിസ്ഥാനമില്ലാത്തതാണെന്ന് വെളിപ്പെടുകയാണ്.













