മലപ്പുറം:പെരിന്തല്‍മണ്ണയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. സംഭവത്തില്‍ ദമ്പതികള്‍ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയിലിലുള്ള ഭര്‍ത്താവിന് ജാമ്യം എടുത്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.മണ്ണാര്‍ക്കാട് സ്വദേശി രാമചന്ദ്രന്‍, തിരൂര്‍ സ്വദേശി റൈഹാന്‍, കൊപ്പം സ്വദേശി സുലൈമാന്‍, ഏലംകുളം സ്വദേശി സൈനുല്‍ ആബിദ്, പയ്യനാട് സ്വദേശി ജസീല, പള്ളിക്കല്‍ ബസാര്‍ സ്വദേശി സനൂപ് എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
രാമചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജാമ്യവുമായി ബന്ധപ്പെട്ട് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ ലോഡ്ജിലെത്തിച്ചത്.
















