കോഴിക്കോട് :വടകര താലൂക്കില്‍ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് തൊഴിലാളി യൂണിയനുകളുമായി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. കണ്ടക്ടറെ ആക്രമിച്ച കേസില്‍ ബാക്കിയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള മിന്നല്‍ പണിമുടക്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
















