സിനിമ മേഖലയിൽ പ്രണയവും വിവാഹവും വിവാഹ മോചനവും വളരെ സാധാരണമാണ്. ഇതിനിടയിൽ ഗാർഹിക പീഡനങ്ങൾ നിൽക്കുന്നവരും ഒട്ടേറെയാണ്. ചിലർ പിൽക്കാലത്ത് അത്തരം പീഡനങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഒരാളാണ് നടി സരിത. എഴുപതുകളിലും എൺപതുകളിലും സിനിയിൽ സജീവമായിരുന്ന സരിതയും നടൻ മുകേഷും തമ്മിലുള്ള വിവാഹത്തിനും സിനിമാ ലോകം സാക്ഷ്യം വഹിച്ചിരുന്നു.
സരിതയുടെ ആദ്യ വിവാഹം പതിനാറാം വയസിൽ തെലുങ്ക് നടനായ വെങ്കട സുബയ്യയുമായിട്ടായിരുന്നു. വിവാഹം പരാജയമായതോടെ മുകേഷുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. പിന്നാലെ സരിത അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടന്നു. രണ്ട് ആൺമക്കളും ഇവർക്ക് പിറന്നു. ശ്രാവൺ, തേജസ് എന്നിവരാണ് മക്കൾ. എന്നാൽ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. 2011 ലാണ് സരിതയും മുകേഷും വേർപിരിഞ്ഞത്.
പുതിയ അഭിമുഖത്തിൽ മാതാപിതാക്കളെക്കുറിച്ച് മകൻ ശ്രാവൺ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.രാത്രി വളരെ വെെകി ഫോൺ ചെയ്യുന്നവരോട് മുകേഷ് ദേഷ്യപ്പെടുന്ന കാര്യം ഏവർക്കും അറിയാം. ‘11 മണിക്ക് ശേഷം അച്ഛൻ സീരിയസാണ്. അതിന് മുമ്പ് തമാശയാണ്. ഉറങ്ങുന്ന സമയത്ത് ഇതേ പോലെ വിളിയോ സംസാരമോ ആണെങ്കിൽ പുള്ളി സീരിയസാണ്. വിളിച്ചാൽ അന്തസുണ്ടോടാ എന്ന് ഞങ്ങളോടും ചോദിക്കും. കാരണം വിദേശത്തും ഇവിടെയുമായി സമത്തിൽ ഒന്നര മണിക്കൂർ വ്യത്യാസമുണ്ടല്ലോ.
11 മണി കഴിഞ്ഞാൽ പൊതുവെ അച്ഛൻ ഫോൺ എടുക്കില്ല. എന്തെങ്കിലും എമർജൻസിയുണ്ടെങ്കിൽ ഞാൻ വിളിക്കും. ഞാനാണ് എന്ന് പറയുമ്പോൾ മോനേ, പറയൂ എന്ന് മറുപടി വരും. തെറി പറയുന്നതിന് മുമ്പേ ഹലോ അച്ഛാ എന്ന് പറയും. അല്ലെങ്കിൽ നമ്പർ കാണാതെ ചിലപ്പോൾ ദേഷ്യപ്പെട്ടേക്കുമെന്ന് ശ്രാവൺ പറയുന്നു.അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ചും ശ്രാവൺ സംസാരിച്ചു
വേർപിരിയൽ സമയത്ത് ഏത് മാതാപിതാക്കളും കുട്ടികളും നേരിടുന്നത് ഒരേ പ്രശ്നമാണ്. അത് ജീവിതത്തിലെ വേറൊരു ഭാഗമാണ്. അത് സ്ട്രോങ് ആക്കി. ഞങ്ങളുടെ പഠന കാര്യങ്ങൾ അച്ഛനും അമ്മയും ചർച്ച ചെയ്തിട്ടുണ്ട്. തീരുമാനം എടുക്കുക അമ്മയാണ്. ഞങ്ങൾ നോർമലായാണ് ഇടപഴകുന്നത്
രണ്ട് പേരും അവരുടെ രീതിയിൽ ട്രെെ ചെയ്തു. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. നെഗറ്റീവായി ഒന്നും ഞാൻ എടുക്കാറില്ല. എല്ലാവർക്കും പ്രശ്നമുണ്ടാകും. അതിൽ നിന്നും പഠിച്ച് എന്തെങ്കിലും പോസിറ്റീവായ കാര്യം എടുക്കുകയാണെങ്കിൽ അത് ഉപകരിക്കും.- ശ്രാവൺ പറഞ്ഞു.
















