എറണാകുളം : മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസ് (51)അന്തരിച്ചു.ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചോറ്റാനിക്കരയിലെ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഹോട്ടലില്‍ എത്തിയത്.റൂം ബോയ് ആണ് നവാസിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.
മിമിക്രിയിലൂടെയാണ് ശ്രദ്ധ നേടിയത്.
നടന്‍ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ
















