കോട്ടയം : മദ്യപിച്ച് വാഹനമോടിച്ച കെ എസ് യു നേതാവ് ജൂബിന്‍ ജേക്കബിനെതിരെ പൊലീസ് കേസ് എടുത്തു.കോട്ടയം വെസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. കോട്ടയം സിഎംഎസ് കോളേജിലെ കെഎസ്യു പ്രവര്‍ത്തകനാണ് ജൂബിന്‍ ജേക്കബ്.രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.നിരവധി വാഹനങ്ങളില്‍ ഇയാള്‍ ഓടിച്ച വാഹനം ഇടിച്ചിരുന്നു. വലിയ പ്രതിഷേധമാണ് യുവാവിന് എതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
അഞ്ച് കിലോമീറ്ററിനുള്ളില്‍ എട്ട് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം സി.എം.എസ് കോളേജ് മുതല്‍ പനമ്പാലം വരെയാണ് അപകടകരമായി ഫോര്‍ച്യൂണര്‍ ഓടിച്ചത്. ചുങ്കം മുതല്‍ വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാരും മറ്റു യാത്രക്കാരും പിന്തുടര്‍ന്നെങ്കിലും കാര്‍ നിര്‍ത്തിയില്ല.കുടമാളൂരിന് സമീപം റോഡരികിലെ മരത്തിലിടിച്ചാണ് കാര്‍ നിന്നത്.ജൂബിന്‍ ജേക്കബ് ഓടിച്ച വാഹനത്തില്‍നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടുത്തു. ലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: