ബെംഗളൂരു: മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയെ വീട്ടുജോലിക്കാരിലെ ബലാത്സംഗം ചെയ്ത കേസിൽ പ്രത്യേക കോടതി കുറ്റക്കാരനെനന്ന് വിധിച്ചു. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പോലീസ് എടുത്ത നാല് ബലാത്സംഗക്കേസിൽ ഒന്നിലാണ് വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും.
വീട്ടുജോലിക്കുണ്ടായിരുന്ന 47 കാരിയെയാണ് പലവട്ടം ഇയാൾ ഉപദ്രവിച്ചത്. 26 സാക്ഷികളെ വിസ്തരിച്ചാണ് കേസിൽ വിധി പറഞ്ഞതെന്ന് സ്പഷൽ പബ്‌ളിക് പ്രോസിക്യൂട്ടർ അശോക് നായക് പറഞ്ഞു.














