കണ്ണൂര്‍: ടി.പി കേസ് പ്രതി കൊടി സുനിക്ക് മദ്യം നല്‍കിയ സംഭവത്തില്‍ മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പന്‍ഷന്‍.
കഴിഞ്ഞ മാസം 17 ാം തീയതി ആണ് സംഭവം. തലശേരി കോടതിയില്‍ നിന്ന് വരും വഴിയാണ് കൊടി സുനി മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരം നല്‍കുകയായിരുന്നു.
സംഭവം പുറത്തുവന്നതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി.
















