പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭയിലെ മുതിര്‍ന്ന അംഗം സ്വാമി പുഷ്കരന് ജ്ഞാനതപസ്വി (92) ഗുരുജേ്യാതിയില് ലയിച്ചു. ഏറെ നാളായി വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. കരുണാകര ഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിലൊരാളായ സ്വാമി 2002 ജനുവരി 30നാണ് സംന്യാസം സ്വീകരിച്ചത്.
വാമനപുരം കളമച്ചല്‍ വിളയില്പുത്തന് വീട്ടില്‍ നാരായണന്റെയും ജാനകിയുടേയും മകനായി 1933 ജനുവരി 2ന് ജനനം. പൂര്‍വ്വാശ്രമ നാമം എന്‍. കൃഷ്ണന്. വക്കം, ആമച്ചല്‍, വാമനപുരം സ്കൂളുകളില്‍ വിദ്യാഭ്യാസം. നാട്ടില്‍ നെയ്ത്ത് ജോലിയില്‍ ഏര്‍പ്പെടവേ നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി 1972ല്‍ ആശ്രമത്തില്‍ ആദ്യമായെത്തിച്ചേര്‍ന്നു. മീനാക്ഷി അമ്മയാണ് പൂര്‍വ്വാശ്രമത്തിലെ സഹധര്‍മ്മിണി. ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മ പ്രകാശസഭാംഗം ജനനി അഭേദ ജ്ഞാനതപസ്വിനി, കെ.സുഗതന്, കെ.രമ, കെ.വിജയന് എന്നിവര്‍ മക്കളും ജെ.സുവര്‍ണ്ണകുമാരി, എം.കെ.പത്മസേനന്‍, ഡി.പുഷ്പ എന്നിവര്‍ മരുമക്കളുമാണ്.
ഇന്ന് രാവിലെ 9 മണിമുതല്‍ പൊതുദര്‍ശനം. സംസ്കാര ചടങ്ങുകള്‍ വൈകിട്ട് 3 ന് ആശ്രമ വളപ്പില്‍.
















