ആലുവ : നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലസന്ദേശം അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയെയാണ് ബിനാനി പുരം പോലീസ് അറസ്റ്റ് ചെയ്തത്.
വീടിനു പിൻവശത്ത് നിൽക്കുകയായിരുന്ന വീട്ടുകാർക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. മൊബൈലിലേക്ക് അശ്ലീല സന്ദേശം അയക്കുകയും കല്ലെറിഞ്ഞ് വീടിന്റെ ജനൽച്ചില്ല് തകർക്കുകയും ചെയ്തു.
ഇൻസ്പെക്ടർ വി.ആർ സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















